കൊച്ചി: മകളുടെ വിവാഹത്തിന് നാട്ടിലെത്തിയ പ്രവാസിയെ മാലമോഷണക്കേസിൽ പ്രതിയാക്കി ആളുമാറി അറസ്റ്റുചെയ്ത് ജയിലിലടച്ച സംഭവത്തിൽ സർക്കാർ നഷ്ടപരിഹാരം കൊടുക്കണമെന്ന് ഹൈക്കോടതി. നിരപരാധിയെ ജയിലിലാക്കിയ സംഭവത്തിൽ 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ട്. പബ്ലിക് ലോ റെമഡി അനുസരിച്ചാണ് ജസ്റ്റിസ് പിഎം മനോജിന്റെ സുപ്രധാന ഉത്തരവ്. കണ്ണൂർ തലശ്ശേരി സ്വദേശി വികെ താജുദ്ദിനും കുടുംബത്തിനുമാണ് സർക്കാർ നഷ്ടപരിഹാരം നൽകേണ്ടത്. ഈ തുക താജുദ്ദിനെ ജയിലിലടച്ച കണ്ണൂർ ചക്കരക്കൽ പോലീസ് സ്റ്റേഷൻ എസ്‌ഐയായിരുന്ന പി ബിജു, എഎസ്‌ഐമാർ […]









