ആര്യനാട്: പറണ്ടോട് ദേശസാൽകൃത ബാങ്ക് വീട് ജപ്തി ചെയ്തതോടെ അഞ്ചുമാസമായ കുട്ടിയും മൂന്ന് വയോധികരും ഉൾപ്പെടെ രാത്രി വൈകിയും കഴിഞ്ഞത് വീടിനു പുറത്ത്. പ്രവാസിയായ നിഹാസ് വീട് വയ്ക്കുന്നതിനായി 11 ലക്ഷം രൂപ എൻആർഐ ഹൗസിങ് ലോൺ എടുത്തിരുന്നു. 2019ൽ 21 വർഷത്തെ കാലാവധിയിലാണ് ലോൺ എടുത്തത്. ഇതുവരെ 5 ലക്ഷം രൂപ അടയ്ക്കുകയും ചെയ്തു. എന്നാൽ കോവിഡ് ബാധിച്ചതോടെ വിദേശത്തുനിന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ നിഹാസ് അപകടത്തിൽപെടുകയും ദീർഘനാൾ ചികിത്സയിലാകുകയും ചെയ്തതോടെ അടവ് മുടങ്ങി. മാസം […]









