വാഷിങ്ടൺ: ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാരക്കരാർ ദീർഘനാളുകളായി മുടങ്ങിക്കിടക്കുന്നതിന് കാരണം ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളല്ല. മറിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദി ഡോണാൾഡ് ട്രംപുമായി നേരിട്ട് സംവദിക്കാൻ തയ്യാറാകാത്തതാണ് കാരണമെന്ന് വെളിപ്പെടുത്തി യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്ട്‌നിക്. ഒരു അഭിമുഖത്തിനിടെയാണ് യു.എസ് വാണിജ്യ സെക്രട്ടറി ഇക്കാര്യം വെളിപ്പെടുത്തിയത്.ഇന്ത്യയും യുഎസും തമ്മിലുള്ള മുഴുവൻ വ്യാപാരക്കരാറും തയ്യാറാക്കിയിരുന്നു, അത് പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് മോദി ട്രംപിനെ വിളിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ അതുണ്ടായില്ല- അദ്ദേഹം പറഞ്ഞു. ‘എല്ലാ ഡീലും തയ്യാറാക്കിയിരുന്നു. വ്യക്തമാക്കട്ടെ, അത് അദ്ദേഹത്തിന്റെ […]









