തിരുവനന്തപുരം: കേരളത്തിൽ ബിജെപിക്ക് വളരാൻ ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ സുരേഷ് ഗോപി വിജയിച്ചത് സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും സഹായത്തോടെയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. അതുപോലെ സംസ്ഥാന ഭരണത്തിലുണ്ടായ അഴിമതിയും കൊള്ളയും കാരണമാണ് ബിജെപിക്ക് തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചെടുക്കാൻ സാധിച്ചതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി ആഗ്രഹിക്കുന്നത് കേരളത്തിൽ നടപ്പിലാക്കുകയാണ് പിണറായി വിജയന്റെ ദൗത്യമാണ്, വർഗീയ ധ്രുവീകരണത്തിലൂടെ ബിജെപിക്ക് കേരളത്തിൽ കളംപിടിക്കാൻ മുഖ്യമന്ത്രി അവസരമൊരുക്കുകയാണെന്നും അദ്ദേഹം […]









