പുതുപ്പള്ളി: ‘സ്വാമിയേ ശരണമയ്യപ്പാ’ ശരണംവിളിച്ച് തേങ്ങ ഉടച്ച് നിലയ്ക്കൽ പള്ളിപ്പടി- കുട്ടൻചിറപ്പടി റോഡ് ഉദ്ഘാനം ചെയ്ത് ചാണ്ടി ഉമ്മൻ എംഎൽഎ. പിന്നാലെ റോഡിൽവച്ചുതന്നെ പിറന്നാൾ കേക്കുമുറിക്കലും. നിലയ്ക്കൽ പള്ളിപ്പടി- കുട്ടൻചിറപ്പടി റോഡ് ഉദ്ഘാടനത്തിന്റെ റീൽ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണിപ്പോൾ അതേസമയം തേങ്ങ ഉടച്ചുള്ള വ്യത്യസ്ത റോഡ് ഉദ്ഘാടനത്തിനുശേഷം പിറന്നാൾ കേക്കു മുറിച്ച് നാട്ടുകാർക്കായി നൽകുന്നതുകണ്ട് ഫോളോവേഴ്‌സ് ചോദിക്കുന്നുണ്ട് ‘ചാണ്ടിക്കുഞ്ഞേ, പ്രായം കൂടുകല്ലേ…ഒരു കല്യാണമൊക്കെ കഴിച്ചൂടെ…?’ ചാണ്ടി ഉമ്മൻ എം.എൽ.എ. യുടെ നാപ്പതാം പിറന്നാളായിരുന്നു ഞായറാഴ്ച. റോഡ് ഉദ്ഘാടനച്ചടങ്ങിൽ പഞ്ചായത്ത് […]









