തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റിനോട് പ്രതികരിക്കേണ്ട ബാധ്യത കോൺഗ്രസിന് ഇല്ലെന്ന് കെ മുരളീധരൻ. രാഹുൽ തെറ്റ് ചെയ്തുവെന്ന് കണ്ടെത്തിയതോടെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. അതിന്‌ശേഷം നടക്കുന്ന ഒരു കാര്യങ്ങളിലും ഉത്തരവാദിത്തമോ അഭിപ്രായം പറയേണ്ടതോ ആയ കാര്യമില്ലെന്നും മുരളീധരൻ പറഞ്ഞു. പാർട്ടി ബ്രഹ്‌മാസ്ത്രം പ്രയോഗിക്കേണ്ട സമയത്ത് പ്രയോഗിച്ചിട്ടുണ്ട്. തങ്ങളുടെ കൂട്ടത്തിൽ നിർത്താൻ കൊള്ളരുതാത്ത ആളായതുകൊണ്ടാണ് അങ്ങനെ ചെയ്തത്. ഇനി ഉചിതമായ തീരുമാനം സർക്കാരും പോലീസും എടുക്കണം. തെറ്റുകാരനെ ന്യായീകരിക്കില്ല അതാണ് പാർട്ടി നയം. സ്വർണം കട്ടവരെയും […]









