തിരുവനന്തപുരം: ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച തന്ത്രി കണ്ഠര് രാജീവര് ആശുപത്രിവിട്ടു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാവിലെയാണ് അദ്ദേഹത്തെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യം മെച്ചപ്പെട്ടതിന് പിന്നാലെ ഇന്ന് ഉച്ചയോടെ ജയിലിലേക്ക് മാറ്റി. അതേസമയം ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാത്രിയോടെയാണ് രാജീവര് അറസ്റ്റിലായത്. തൊട്ടടുത്ത ദിവസം രാവിലെ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് ജയിൽ അധികൃതരെ അറിയിക്കുകയായിരുന്നു എന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് 14 ദിവസത്തേക്കാണ് രാജീവരെ […]









