കൊച്ചി: വികസന കാര്യങ്ങളിൽ ജനങ്ങളുടെ അഭിപ്രായം തേടാനെന്ന വ്യാജേന സർക്കാർ ഖജനാവിൽ നിന്ന് കോടികൾ ചിലവഴിച്ച് സിപിഎം തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വികസന നേട്ടങ്ങൾ വിവരിക്കുന്ന ലഘുലേഖകൾ വീടുകളിൽ എത്തിക്കാൻ സ്വന്തം പാർട്ടിക്കാരെ വോളന്റിയർമാരാക്കി, അവർക്ക് സർക്കാരിൽ നിന്ന് പണം നൽകുന്നത് വഴി രാഷ്ട്രീയ പ്രവർത്തനമാണ് നടക്കുന്നത്. മാത്രമല്ല 10 വർഷം ഭരിച്ചിട്ട് ഇല്ലാത്ത എന്ത് അഭിപ്രായമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ചോദിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. അതുപോലെ പാർട്ടി […]









