കൊച്ചി: ബലാത്സംഗ കേസിൽ റിമാൻഡിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ജാമ്യ ഹർജിയിലെ വാദങ്ങൾ പുറത്ത്. മൂന്നാം പീഡന പരാതിയിൽ യുവതി പറയുന്ന മുഴുവൻ കാര്യങ്ങളും വ്യാജമാണെന്നും ബാലിശമാണെന്നുമാണ് ഹർജിയിലെ വാദം. ഇത്തരമൊരു പരാതി കൊടുത്തത് ഹർജിക്കാരനെ അപകീർത്തിപ്പെടുത്താനും ഹർജിക്കാരനെ ജയിലിലടയ്ക്കാനുമുള്ള ദുരുദ്ദേശ്യത്തോടെയുള്ളതാണെന്നും ഈ കേസിൽ ബലാത്സംഗ ആരോപണം നിലനിൽക്കില്ലെന്നുമാണ് വാദം. അതുപോലെ രാതിക്കാരി വിവാഹിതയായ ഒരു സ്ത്രീയാണെന്നും ഉഭയസമ്മതത്തോടെയുള്ള ബന്ധം ആണ് ഉണ്ടായിട്ടുള്ളതെന്നും ഹർജിയിൽ പറയുന്നു. മാത്രമല്ല പരാതിക്കാരി തന്നെയാണ് ഹോട്ടൽ […]









