
ബെംഗളൂരു: രാജ്യത്തെ ആഭ്യന്തര ഏകദിന ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് വിജയ് ഹസാരെ ട്രോഫിയില്‍ ഇന്ന് മുതല്‍ ഇത്തവണത്തെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍. ഇന്നും നാളെയുമായാണ് ക്വാര്‍ട്ടറിലെ നാല് മത്സരങ്ങളും നടക്കു. ഇന്ന് രാവിലെ ഒമ്പതിന് നടക്കുന്ന മത്സരങ്ങളില്‍ ഒന്നില്‍ കര്‍ണാടക മുംബൈയെ നേരിടും. ഇതേ സമയത്ത് തന്നെ ആരംഭിക്കുന്ന മറ്റൊരു മത്സരത്തില്‍ ഉത്തര്‍ പ്രദേശ് സൗരാഷ്‌ട്രയുമായി ഏറ്റുമുട്ടും.
വിജയ് ഹസാരെയില്‍ ക്വാര്‍ട്ടര്‍ മുതല്‍ എല്ലാ മത്സരങ്ങളും ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്റ്റേഡിയത്തിലാണ് നടക്കുക. നാളെയാണ് മൂന്നും നാലും ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ നടക്കു. ദല്‍ഹി വിദര്‍ഭയെയും പഞ്ചാബ് മധ്യപ്രദേശിനെയും നേരിടും.
ചാമ്പ്യന്‍ഷിപ്പിലെ ആദ്യ സെമി വ്യാഴാഴ്‌ച്ചയും രണ്ടാം സെമിയ വെള്ളിയാഴ്ചയും നടക്കും. അടുത്ത ഞായറാഴ്‌ച്ചയാണ് ഫൈനല്‍.









