തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മൂന്നാം ബലാത്സംഗക്കേസിലെ പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്ന സന്ദേശം പുറത്ത്. തനിക്കെതിരെ നിന്നവർക്കും കുടുംബത്തിനുമെതിരെ അതേ നാണയത്തിൽ തിരിച്ചുകൊടുക്കുമെന്നും പേടിപ്പിക്കാൻ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു. താൻ കുറ്റസമ്മതം നടത്താനാണ് തിരുമാനം. അങ്ങനെ ഞാൻ മാത്രം മോശമാകുന്ന പരിപാടി നടക്കില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഭീഷണിയുടെ രൂപത്തിൽ പറയുന്നുണ്ട്. കഴിഞ്ഞ ദിവസവും രാഹുലിന്റേയും പരാതിക്കാരിയുടേയും ചാറ്റുകൾ പുറത്തുവന്നിരുന്നു. താൻ എല്ലാത്തിന്റെയും എക്സ്ട്രീം കഴിഞ്ഞു നിൽക്കുകയാണ്. ഒരുമാസം മുന്നേ ആയിരുന്നു ഇതൊക്കെ […]









