
വഡോദര: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ഭാരത ടീമില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് പുറത്ത്. പകരം ധ്രുവ് ജുറെലിനെ ഉള്‍പ്പെടുത്തിയതായി ബിസിസിഐ അറിയിച്ചു.
ഇന്നലെ കിവീസിനെതിരെ ആദ്യ ഏകദിനം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ബിസിസിഐ പന്തിനെ ഒഴിവാക്കിയ വിവരം അറിയിച്ചത്. തലേന്ന് നെറ്റ്‌സില്‍ പരിശീലിക്കുന്നതിനിടെ വയറുവേദന അനുഭവപ്പെട്ട് പന്ത് പിന്മാറിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് വിശ്രമത്തിനായി ഒഴിവാക്കിയത്. വയറിനുമുകളിലായി പേശികളില്‍ ക്ഷതമേറ്റിട്ടുണ്ടെന്ന് കണ്ടെത്തിയതായി ബിസിസിഐ അറിയിച്ചു.
ഇന്നലെ ഫൈനല്‍ ഇലവനില്‍ ധ്രുവ് ജുറെല്‍ ഉണ്ടായിരുന്നില്ല. വിക്കറ്റ് കീപ്പറായി ഇറങ്ങിയത് കെ.എല്‍. രാഹുല്‍ ആണ്.









