
ചെന്നൈ: നാഷണല്‍ സീനിയര്‍ ബാസ്‌കറ്റ്‌ബോള്‍ വനിതാ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വെള്ളി. ഫൈനലില്‍ ഇന്ത്യന്‍ റെയില്‍വേയോട് പരാജയപ്പെട്ട് റണ്ണറപ്പുകളാകുകയായിരുന്നു. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിന്റെ 75-ാം പതിപ്പ് ഇതോടെ സമാപിച്ചു.
ആവേശകരമായ വനിതാ ഫൈനല്‍ മത്സരത്തിന്റെ ആദ്യ പാദത്തില്‍ കേരളവും റെയില്‍വേയും 24 പോയിന്റുകള്‍ വീതം നേടി തുല്യനിലയിലാണ് പിരിഞ്ഞത്. എന്നാല്‍ കളി പൂര്‍ണമാകുമ്പോള്‍ 75-66ന് കേരളത്തെ പരാജയപ്പെടുത്തി റെയില്‍വേ ജേതാക്കളായി.
ഇരു ടീമുകളും ശക്തമായ ടീം വര്‍ക്ക് പ്രകടിപ്പിച്ച മത്സരത്തില്‍ ഇന്ത്യന്‍ റെയില്‍വേക്കു വേണ്ടി പുഷ്പ സെന്തില്‍ കുമാറും കെ ബി ഹര്‍ഷിതയും 22, 23 പോയിന്റുകള്‍ നേടി കിരീടനേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.









