
തൊടുപുഴ: കോലാനി ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി അഭിഷേക് വിനോദ് (18) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന സഹപാഠി കൊല്ലം കൊട്ടാരക്കര സ്വദേശി കിരൺ രാധാകൃഷ്ണനെ (19) ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ നാലേകാലോടെ തോട്ടുപുറം ഫ്യൂവൽസിന് സമീപമാണ് അപകടം നടന്നത്. കോലാനി ഭാഗത്തുനിന്ന് തടി കയറ്റി വരികയായിരുന്നു ലോറിയുമായി പാലാ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു.
The post തൊടുപുഴയിൽ തടിലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; വിദ്യാർഥിക്ക് ദാരുണാന്ത്യം appeared first on Express Kerala.









