
തിരുവല്ല: ബലാത്സംഗക്കേസിൽ റിമാൻഡിലായി ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ നാളെ നേരിട്ട് കോടതിയിൽ ഹാജരാക്കാൻ ഉത്തരവ്. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പോലീസിന് പ്രൊഡക്ഷൻ വാറണ്ട് നൽകിയത്. നാളെ രാഹുലിനെ ഹാജരാക്കിയ ശേഷം കസ്റ്റഡി അപേക്ഷയിലും ജാമ്യാപേക്ഷയിലും കോടതി അന്തിമ തീരുമാനം എടുക്കും.
കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവെടുപ്പിനായി രാഹുലിനെ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ രാഹുലിനെതിരെ ഉന്നയിച്ചിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കില്ലെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് ലഭിക്കാതെ എങ്ങനെ ജാമ്യാപേക്ഷ പരിഗണിക്കാൻ കഴിയുമെന്ന് മജിസ്‌ട്രേറ്റ് ഇന്നു ചോദിച്ചു. പ്രതിയെ നാളെ കോടതിയിൽ എത്തിക്കുന്നതോടെ കസ്റ്റഡി അപേക്ഷയിലും ജാമ്യ ഹർജിയിലും നിർണ്ണായകമായ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
The post രാഹുലിനെ നാളെ ഹാജരാക്കണം; പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു appeared first on Express Kerala.









