തിരുവനന്തപുരം: കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ എൽഡിഎഫിന്റെ സിറ്റിങ് സിറ്റിങ് സീറ്റ് പിടിച്ചടക്കി യുഡിഎഫിന്റെ വിജയം. യുഡിഎഫ് സ്ഥാനാർഥി കെ.എച്ച്. സുധീർഖാൻ 83 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർഥിയെ തോൽപിച്ചത്. ഇതോടെ യുഡിഎഫിന് നഗരസഭയിൽ 20 സീറ്റായി. കഴിഞ്ഞ തവണ 10 സീറ്റായിരുന്നു നഗരസഭയിൽ യുഡിഎഫിനുണ്ടായിരുന്നത്. വിഴിഞ്ഞം കൂടി നേടിയതോടെ സീറ്റ് എണ്ണം ഇരട്ടിയാക്കാനായതാണ് ഇത്തവണത്തെ യുഡിഎഫിന്റെ നേട്ടം. എൽഡിഎഫിന് 29 സീറ്റുണ്ട്. അതേസമയം സ്വന്തം നിലയ്ക്ക് കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ കുറവുണ്ടായിരുന്ന ബിജെപിയുടെ മോഹവും ഇതോടെ […]









