ചേർത്തല: തനിക്കൊരു മകൻ പിറന്നെന്നറിയാതെ, അവനെ കൺകുളിർക്കെ ഒരു നോക്ക് കാണാനാകാതെ ആ അച്ഛൻ യാത്രയായി. ദേശീയപാത നിർമാണപ്രവർത്തനങ്ങൾക്കായെടുത്ത കുഴിയിൽ വീണ് പരുക്കേറ്റ കടക്കരപ്പള്ളി കുന്നേപറമ്പിൽ ശ്രീകാന്താ(38)ണ് ചികിത്സയിലിരിക്കെ മരിച്ചത്. 2025 ജൂലായ് 14-ന് രാത്രി തുറവൂർ പുത്തൻചന്തയ്ക്കു സമീപം നിർമാണത്തിനായി പൊളിച്ചിട്ട റോഡിലെ കുഴിയിലേക്കു സ്‌കൂട്ടർമറിഞ്ഞുണ്ടായ അപകടത്തിലാണ് ശ്രീകാന്തിനു ഗുരുതരമായി പരുക്കേറ്റത്. തുടർന്ന് എറണാകുളത്തെയും ചെമ്മനാകിരിയിലെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലായിരുന്നു അതേസമയം മകൻ ധ്യാനിനെ ഒരുനോക്ക് കാണാൻകഴിയാതെയാണ് ശ്രീകാന്ത് യാത്രയായത്. രണ്ടരമാസം മുൻപാണ് ശ്രീകാന്തിനു രണ്ടാമത്തെ […]









