തിരുവല്ല: ലൈംഗികപീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി തിരുവല്ല ക്ലബ്ബ് 7 ഹോട്ടലിൽ തെളിവെടുപ്പ് പൂർത്തിയാക്കി പ്രത്യേക അന്വേഷണ സംഘം. രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ യുവതി പറഞ്ഞിട്ടുള്ള ഹോട്ടലാണിത്. യുവതിയുമായി 2024 ഏപ്രിൽ എട്ടിന് ഹോട്ടലിലെത്തിയെന്ന കാര്യം തെളിവെടുപ്പിനിടെ രാഹുൽ സമ്മതിക്കുകയും ചെയ്തു. 15 മിനിറ്റ് മാത്രമാണ് തെളിവെടുപ്പ് നീണ്ടത്. ഹോട്ടൽ രജിസ്റ്ററിൽ രാഹുലിന്റെ പേര് കൊടുത്തിട്ടുള്ളത് എസ്‌ഐടി കണ്ടെത്തി. 408-ാം നമ്പർ മുറിയാണ് പരാതിക്കാരി രാഹുലിന്റെ നിർദേശം അനുസരിച്ച് ബുക്ക് ചെയ്തിരുന്നത്. ഈ മുറിയിലായിരുന്നു […]









