തൃശ്ശൂർ: ശരീരത്തിൽ കാണപ്പെടുന്ന എല്ലാപാടുകളും ചുണങ്ങാണെന്നു കരുതി അവഗണിക്കരുതെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. കഴിഞ്ഞ ഏപ്രിൽ മുതൽ സെപ്‌റ്റംബർ വരെ സംസ്ഥാനത്ത് 11 കുട്ടികളിൽ കുഷ്ഠരോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു മുന്നറിയിപ്പ്. 179 പേർക്കാണ് കുഷ്ഠരോഗബാധ പുതുതായി സ്ഥിരീകരിച്ചത്. സ്ഥിരീകരിച്ച കേസുകളിൽ നാലിലൊന്ന് ഇതര സംസ്ഥാനക്കാരിലാണ്. പാലക്കാട്, തിരുവനന്തപുരം, കാസർകോട് ജില്ലകളിലാണ് രോഗബാധ കൂടുതൽ. ഇതര സംസ്ഥാനക്കാരിൽ രോഗം സ്ഥിരീകരിച്ചാൽ തൊഴിലുടമകൾ ഇവരെ ഒഴിവാക്കുന്നത് തുടർചികിത്സയ്ക്കും രോഗനിയന്ത്രണത്തിനും തടസ്സമാവുന്നു. നിലവിൽ അതത് പ്രദേശത്തെ ആശവർക്കർ, പരിശീലനം സിദ്ധിച്ച പുരുഷവൊളന്റിയർ […]









