തൃപ്പൂണിത്തുറ: വീണ്ടും അധിക്ഷേപ പരാമർശവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ മാസ് എൻട്രി. എയിംസ് കേരളത്തിലേക്ക് വരുമെന്ന അവകാശ വാദത്തിനിടെയാണ് സുരേഷ് ആരുടെയും പേര് പ്രത്യേകമായി എടുത്ത് പറയാതെ ഗോപിയുടെ അധിക്ഷേപ പരാമർശം. തൃപ്പൂണിത്തുറ എൻഎം ഹാളിൽ ബിജെപി സംഘടിപ്പിച്ച ‘വികസിത തൃപ്പൂണിത്തുറയ്ക്കായ്’ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ എയിംസ് വരും മറ്റേ മോനേ എന്നായിരുന്നു കേന്ദ്ര സഹമന്ത്രിയുടെ ഡയലോഗ്. എയിംസിനായി കൂടുതൽ ജില്ലകളുടെ പേര് നിർദേശിക്കാനാണ് 2015 മുതൽ കേന്ദ്ര സർക്കാർ കേരള […]









