പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ടുള്ള എസ്ഐടി അന്വേഷണത്തിൽ കൊടിമരം മാറ്റിസ്ഥാപിച്ചതും ഉൾപ്പെടും. അതോടൊപ്പം കൊടിമര നിർമ്മാണവും അന്വേഷിക്കും. ഹൈക്കോടതി നിർദേശപ്രകാശം എസ്ഐടിയും ദേവസ്വം വിജിലൻസും അന്വേഷണം ആരംഭിച്ചു. 2017ൽ പ്രയാർ ഗോപാലകൃഷ്‌ണൻ പ്രസിഡൻ്റായിരുന്നപ്പോഴാണ് ശബരിമലയിലെ കൊടിമരം മാറ്റിസ്ഥാപിച്ചത്. എസ്ഐടി സംഘം നടത്തിയ മൊഴിയെടുക്കലിൽ കണ്ഠര് രാജീവരുമായി ബന്ധപ്പെട്ട പലരില്‍ നിന്നും ചില വിവരങ്ങള്‍ ലഭ്യമായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് 2017ല്‍ കൊടിമരം മാറ്റിസ്ഥാപിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരാൻ തീരുമാനമായത്. പഴയ കൊടിമരം ജീര്‍ണാവസ്ഥയിലായതോടെയാണ് മാറ്റി […]









