രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗം ചെയ്തു എന്ന മൂന്നാമത്തെ പരാതിക്കാരിയുടെ കേസിൽ വാട്സ്ആപ്പ് ചാറ്റ് പുറത്തുവിട്ട് അദ്ദേഹത്തിന്റെ സന്തത സഹചാരിയും കെഎസ്‍യു സംസ്ഥാന ഭാരവാഹിയും ആയ ഫെനി നൈനാൻ. തന്നോട് സംസാരിച്ചിരുന്നതിന്റെ അവസാന കാലത്ത്, അതായത് രണ്ട് മാസം മുൻപ്, രാഹുൽ എംഎൽഎയെ കാണാൻ പരാതിക്കാരി പലവട്ടം തന്നോട് അവസരം ചോദിച്ചു. പലവട്ടം ഒഴിവാക്കാൻ നോക്കിയെന്നും ഫെനി ഫേസ്ബുക്കിൽ കുറിച്ചു. 2024ൽ മൂന്ന് മണിക്കൂർ ബലാത്സംഗം ചെയ്ത ആളെ 2025 ഒക്ടോബറിൽ അതേ മൂന്ന് മണിക്കൂർ ഒറ്റയ്ക്ക് കാണണം […]









