വാഷിംഗ്ടൺ: പാക്കിസ്ഥാൻ, റഷ്യ, ഇറാൻ, സൊമാലിയ, അഫ്ഗാനിസ്ഥാൻ തുടങ്ങി 75 രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റ വീസ നൽകൽ നിർത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ച് യുഎസ്. രാജ്യത്തേയ്ക്ക്ത്തേയ്ക്കുള്ള കുടിയേറ്റ പ്രവാഹം തടയുന്നതിനായാണ് ഈ നീക്കം. ബുധനാഴ്ച യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ നിയന്ത്രണ പദ്ധതിയുടെ ഭാഗമായിട്ടാണ് 75 രാജ്യങ്ങളിൽനിന്നും യുഎസിലേയ്ക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവരുടെ കുടിയേറ്റ വിസ പ്രോസസ്സിംഗ് അനിശ്ചിതമായി മരവിപ്പിക്കാൻ അമേരിക്ക തീരുമാനിച്ചത്. ജനുവരി 21 മുതൽ നിയന്ത്രണം പ്രാബല്യത്തിൽവരും. അതേസമയം ടൂറിസ്റ്റ്, ബിസിനസ് […]









