നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കായി നിയമപോരാട്ടം നടത്തുന്ന അഡ്വ. ടി.ബി. മിനി, തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി രംഗത്ത്. അതിജീവിതയെ ഒറ്റപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് തനിക്കെതിരെയുള്ള നീക്കങ്ങൾക്ക് പിന്നിലെന്ന് ടിബി മിനി ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. തനിക്കെതിരെ കോടതിയിൽ നിന്നും പുറത്തുനിന്നും ഉണ്ടാകുന്ന ആക്രമണങ്ങളുടെ ലക്ഷ്യം അതിജീവിതയെ തകർക്കലാണെന്ന് വ്യാഴാഴ്ച സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ മിനി കുറിച്ചു. പുരുഷാധിപത്യ സമൂഹത്തിൽ ഒരു പെൺകുട്ടിക്ക് നീതി എത്രത്തോളം അകലെയാണെന്ന് ഈ കേസ് തെളിയിക്കുന്നു. പുരുഷാധിപത്യ […]









