എറണാകുളം: അപകടകരമായി വാഹനമോടിച്ചതിനും യാത്രക്കാരോട് മോശമായി പെരുമാറിയെന്നും കാണിച്ച് കെഎസ്ആർടിസി ഡ്രൈവറിനെതിരെ വകുപ്പ് മന്ത്രിക്കും കെഎസ്ആർടിസി എംഡിക്കും പരാതി നൽകി യാത്രക്കാരി. ദേശീയപാതയിൽ ചേർത്തലയ്ക്കും എറണാകുളത്തിനും ഇടയിലാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടാകുന്നത്. ഡ്രൈവർ യാത്രക്കാരോട് തട്ടിക്കയറുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെയാണ് മന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്. അപകടകരമായി വാഹനമോടിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് യാത്രക്കാർ ചോദ്യം ചെയ്തതാണ് ഡ്രൈവറെ പ്രകോപിപ്പിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുകയും അതിന് സാധിക്കാതെ വന്നപ്പോൾ അയാളെ അസഭ്യം പറയുകയും ചെയ്‌തെന്നും പരാതിയിലുണ്ട്. അയാൾ […]









