കണ്ണൂർ: രാഷ്ട്രീയ കൊലപാതകമുൾപെടെ ചെയ്ത് ജയിലിൽ കിടക്കുന്ന തടവുകരോട് അനുകമ്പ പ്രകടിപ്പിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. ജയിലിൽ കിടക്കുന്നത് പാവങ്ങളാണെന്നും വേതനം വർധിപ്പിച്ചതിനെ എന്തിനാണ് എതിർക്കുന്നതെന്നും ചോദിച്ച ജയരാജൻ തടവുകാരുടെ വേതന വർധനവിനെ എതിർക്കുന്നവർ ചെയ്യുന്നത് ക്രൂരതയാണെന്നും പറഞ്ഞു. അവർ ജയിലിൽ സോപ്പോ മറ്റോ വാങ്ങണമെങ്കിൽ ഈ തുകയാണ് ഉപയോഗിക്കുന്നത്. കൊലക്കുറ്റം ചെയ്തവർ വരെ ഉണ്ടാകും. പലരും സാഹചര്യം കൊണ്ടാണ് കുറ്റവാളികളായത്. ജയിൽ ശിക്ഷ കഴിഞ്ഞ് പോകുന്നവർക്ക് തുക കൊണ്ട് നാട്ടിലേക്ക് പോകാമെന്നും […]









