പത്തനംതിട്ട: തനിക്കെതിരെ തലയും വാലുമില്ലാത്ത ചാറ്റുകൾ പുറത്തുവിട്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെന്നി നൈനാൻ തന്നെ അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് മൂന്നാം പരാതിക്കാരി. രണ്ട് മാസം മുൻപ്, രാഹുലിനെ കാണാൻ പരാതിക്കാരി പലവട്ടം തന്നോട് അവസരം ചോദിച്ചതായി സമൂഹമാധ്യമത്തിൽ ഫൈന്നി പോസ്റ്റ് ചെയ്ത സ്ക്രീൻഷോട്ടുകളിൽ പറഞ്ഞിരുന്നു. പാലക്കാട് എംഎൽഎ ഓഫിസിൽ കാണാമെന്ന് പറഞ്ഞെങ്കിലും വ്യക്തിപരമായി സംസാരിക്കാനുണ്ടെന്ന് യുവതി ആവശ്യപ്പെട്ടതായും സ്ക്രീൻഷോട്ടുകളിലുണ്ടായിരുന്നു. ഇതിനോടാണ് മൂന്നാമത്തെ കേസിലെ പരാതിക്കാരി പ്രതികരിച്ചത്. താൻ രാഹുലിനെ ഒറ്റയ്ക്കു കാണാനല്ല അവസരം ചോദിച്ചത്. ശാരീരിക ബന്ധത്തിനുമല്ല […]









