വാഷിങ്ടൺ: മിനസോട്ടയിലെ മിനിയാപോളിസിൽ കുടിയേറ്റ ഏജൻസികളുടെ ശക്തമായ നടപടികൾക്കെതിരെ ദിവസങ്ങളായി തുടരുന്ന പ്രതിഷേധങ്ങൾക്കിടെ, ഇൻസറക്ഷൻ (കലാപം) ആക്ട് പ്രയോഗിച്ച് സൈന്യത്തെ വിന്യസിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. മിനിയാപോളിസിൽ കുടിയേറ്റ ഉദ്യോഗസ്ഥർ വാഹനം തടയാൻ ശ്രമിച്ചപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച വെനിസ്വേലൻ പൗരനെ ഒരു ഇമിഗ്രേഷൻ ഓഫീസർ വെടിവെച്ച സംഭവത്തിന് മണിക്കൂറുകൾക്കുശേഷമായിരുന്നു ട്രംപിന്റെ പ്രതികരണം. അതേസമയം കാലിൽ വെടിയേറ്റതായി അധികൃതർ വ്യക്തമാക്കി. “മിനസോട്ടയിലെ അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കൾ നിയമം പാലിക്കുകയും, ഐ.സി.ഇ. ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം തടയുകയും ചെയ്തില്ലെങ്കിൽ, […]









