വാഷിങ്ടൺ: ഇറാനോടുള്ള നിലപാട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മയപ്പെടുത്താൻ കാരണം ഗൾഫ് സഖ്യകക്ഷികളുടെ സമ്മർദവും നെതന്യാഹുവിന്റെ ഇടപെടലുമാണെന്ന് റിപ്പോർട്ട്. ഇറാനിലാകെ പടർന്ന ഭരണകൂടവിരുദ്ധ പ്രതിഷേധങ്ങൾക്കുനേരെ ഭരണകൂടം നടത്തുന്ന അടിച്ചമർത്തലിന് യുഎസ് ശക്തമായ മറുപടിയേകുമെന്ന മുന്നറിയിപ്പുകൾ ട്രംപ് പലതവണ നൽകിയിരുന്നു. അതിനു ശേഷമാണ് ട്രംപിന്റെ മനംമാറ്റം. നിലവിൽ ഇറാനെതിരായ സൈനിക നടപടി നീക്കം നിർത്തിവെക്കാൻ ട്രംപ് തീരുമാനിച്ചു കഴിഞ്ഞതായാണ് വിവരം. ഇറാനിൽ സർക്കാരിനെതിരെ തെരുവിലിറങ്ങിയ പ്രക്ഷോഭകാരികളോട് അത് തുടർന്നുകൊള്ളാനും സഹായം വരുന്നുണ്ടെന്നും പറഞ്ഞ ട്രംപ്, വ്യാഴാഴ്ച പൊടുന്നനെയാണ് […]









