മനാമ: പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ ഇന്ത്യൻ സ്‌കൂൾ വാർഷിക കൾച്ചറൽ ഫെയറിന് സംഗീതസാന്ദ്രമായ തുടക്കം. സ്റ്റാർ വിഷൻ ഇവന്റ്‌സ് അവതരിപ്പിച്ച ദ്വിദിന വാർഷിക സാംസ്കാരിക മേള ആസ്വദിക്കാൻ ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസിലേക്ക് വൻ ജനാവലിയാണ് ഇന്നലെ (വ്യാഴം) എത്തിയത്. സാമൂഹിക വികസന മന്ത്രി ഒസാമ ബിൻ സലേഹ് അൽ അലവി മുഖ്യാതിഥിയായിരുന്നു. ശോഭനമായ ഭാവി രൂപപ്പെടുത്തുന്നതിനൊപ്പം സമ്പന്നമായ വിദ്യാഭ്യാസ-സാംസ്കാരിക അന്തരീക്ഷം വളർത്തിയെടുക്കുന്നതിലും ഇന്ത്യൻ സ്‌കൂൾ ഒരു സുപ്രധാന നാഴികക്കല്ലാണ് അടയാളപ്പെടുത്തുന്നതെന്ന് മന്ത്രി തന്റെ പ്രസംഗത്തിൽ പറഞ്ഞു.
സമർപ്പണത്തിലൂടെയും സമൂഹത്തിനായുള്ള അർത്ഥവത്തായ സംഭാവനകളിലൂടെയും, ഭാവി തലമുറകളെ പ്രചോദിപ്പിക്കുന്ന ഒരു മാതൃകാ സ്ഥാപനമായി ഇന്ത്യൻ സ്‌കൂൾ നിലകൊള്ളുന്നുവെന്ന് മന്ത്രി പറഞ്ഞു.
സാമൂഹിക വികസന മന്ത്രാലയം അണ്ടർസെക്രട്ടറി സെയാദ് ആദൽ ദർവിഷ്, അമാദ്ബയീദ് കമ്പനി മാനേജിംഗ് ഡയറക്ടർ പമ്പാവാസൻ നായർ, തൊഴിൽ മന്ത്രാലയം മുൻ അസി.അണ്ടർസെക്രട്ടറി അഹമ്മദ് അൽ ഹെയ്കി, സാമൂഹിക വികസന മന്ത്രിയുടെ ഓഫീസ് ഡയറക്ടർ മിഷാൽ ഖാലിദ് അഹമ്മദ്, ട്രാഫിക് അവബോധ വിഭാഗം മേധാവി മേജർ ഖുലൂദ് യഹ്യ ഇബ്രാഹിം, ട്രാഫിക് ഡയറക്ടറേറ്റ് ഫസ്റ്റ് ലെഫ്റ്റനന്റ് ഷെയ്ഖ അഹൂദ് അബ്ദുള്ള അഹമ്മദ് അൽ ഖലീഫ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന സപ്പോർട്ട് ഗ്രൂപ്പ് മേധാവി സാറ മുഹമ്മദ് അൽ ഷെയ്ഖ്, ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ വി. ആർ പളനിസ്വാമി, ഫെയർ ജനറൽ കൺവീനർ ആർ. രമേശ്, സ്റ്റാർ വിഷൻ ചെയർമാൻ സേതുരാജ് കടയ്ക്കൽ, സ്‌കൂൾ വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി.സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹൻ, ഫിനാൻസ് ഐടി അംഗം ബോണി ജോസഫ്, പ്രോജക്ട് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, ട്രാൻസ്പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, പ്ലാറ്റിനം ജൂബിലി ജനറൽ കൺവീനർ പ്രിൻസ് എസ് നടരാജൻ, ഫെയർ കമ്മിറ്റി ഉപദേഷ്ടാവ് മുഹമ്മദ് ഹുസൈൻ മാലിം, മുൻ സെക്രട്ടറി സജി ആന്റണി, ഫെയർ കോർഡിനേറ്റർ അഷ്‌റഫ് കാട്ടിലപീടിക എന്നിവർ സന്നിഹിതരായിരുന്നു. 

ചടങ്ങിൽ പ്രമുഖ വ്യവസായി പമ്പാവാസൻ നായരെ ആദരിച്ചു. മാനുഷിക സംഭാവനകൾക്കുള്ള അംഗീകാരമായി 2025 ലെ ഡോ. മംഗളം സ്വാമിനാഥൻ നാഷണൽ എക്‌സലൻസ് അവാർഡ് അടുത്തിടെ അദ്ദേഹത്തിന് ലഭിച്ചിരുന്നു. തന്റെ സ്വീകരണ പ്രസംഗത്തിൽ പമ്പാവാസൻ നായർ സ്‌കൂളുമായുള്ള തന്റെ ബന്ധത്തിന്റെ മനോഹരമായ ഓർമ്മകൾ പങ്കുവെച്ചു. അക്കാദമിക മികവ്, സാംസ്കാരിക ഐക്യം, സാമൂഹിക ഉത്തരവാദിത്തം എന്നിവയോടുള്ള സ്‌കൂളിന്റെ ഉറച്ച പ്രതിബദ്ധതയുടെ ആഘോഷമാണ് പ്ലാറ്റിനം ജൂബിലിയെന്ന് സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് പറഞ്ഞു. പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി സ്വാഗതവും സെക്രട്ടറി വി രാജപാണ്ഡ്യൻ നന്ദിയും പറഞ്ഞു.











