കൊച്ചി: എളമക്കരയിൽ അച്ഛനേയും 6 വയസുകാരി മകളേയും മരിച്ച നിലയിൽ കണ്ടെത്തി. മകളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ തൂങ്ങിമരിച്ചതാണെന്ന് പ്രാഥമിക നിഗമനം. ഇന്നു രാവിലെയാണ് ചേർത്തല പാണാവള്ളി സ്വദേശിയായ പവിശങ്കർ (33), മകൾ വാസുകി (6) എന്നിവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോണേക്കരയിലെ സെന്റ് സേവ്യേഴ്സ് റോഡിലുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റും. അതേസമയം വ്യാഴാഴ്ച […]









