ടെഹ്‌റാൻ: ഇറാനിലെ ഭരണകൂട വിരുദ്ധപ്രക്ഷോപത്തെ സംബന്ധിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇതുവരെയും 3,400 പേർ കൊല്ലപ്പെട്ടു. മൂന്നാഴ്ചയോളമായി രാജ്യവ്യാപകമായി തുടരുന്ന പ്രക്ഷോഭത്തെ അതിക്രൂരമായാണ് ഭരണകൂടം അടിച്ചമർത്തുന്നതെന്നത് വെളിവാക്കുന്ന കണക്കാണിത്. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷമുള്ള ഏറ്റവും വലിയ രക്തച്ചൊരിച്ചിലായാണ് ഇതിനെ കണക്കാക്കുന്നത്. ഔദ്യോഗികമായി പുറത്തുവരുന്നതിനേക്കാളേറെ ആളുകൾ കൊല്ലപ്പെട്ടിരിക്കാമെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇറാൻ കറൻസിയുടെ മൂല്യമിടിഞ്ഞതും അവശ്യസാധനങ്ങളുടെ വില താങ്ങാവുന്നതിലും അധികമായതുമാണ് ഇറാനിൽ പ്രക്ഷോഭങ്ങൾ ഉണ്ടാകുന്നതിന് കാരണമായത്. പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയ്‌ക്കെതിരെയും […]









