വാഷിങ്ടൺ: നൂറുകണക്കിന് രാഷ്ട്രീയ തടവുകാരുടെ വധശിക്ഷ നടപ്പാക്കാതിരുന്നതിന് ഇറാൻ സർക്കാരിനോട് നന്ദി അറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിൽ 800-ലധികം പേരുടെ വധശിക്ഷ റദ്ദാക്കിയതായി ട്രംപ് വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. വൈറ്റ് ഹൗസിൽ നിന്ന് ഫ്ലോറിഡയിലെ മാർ-എ-ലാഗോ വസതിയിലേക്ക് പുറപ്പെടുന്നതിനിടെയായിരുന്നു പ്രതികരണം. “അവർ തൂക്കശിക്ഷകൾ റദ്ദാക്കി. ആ തീരുമാനം ഞാൻ ഏറെ ബഹുമാനിക്കുന്നു,” എന്ന് ട്രംപ് പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയും 800-ലധികം പേരുടെ വധശിക്ഷ നടക്കില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. അതേസമയം ഇറാനിലുണ്ടായ വ്യാപക […]









