തിരുവനന്തപുരം: ഗൃഹസന്ദർശന പരിപാടിയ്ക്ക് മുന്നോടിയായി പ്രവർത്തകർക്ക് പെരുമാറ്റച്ചട്ടവുമായി സിപിഎം. ജനങ്ങളെ നന്ദർശിക്കുമ്പോൾഅവർക്ക് പറയാനുള്ളതെല്ലാം വളരെ ക്ഷമയോടെ കേൾക്കണമെന്നും തർക്കിക്കരുതെന്നും കൃത്യമായ മറുപടി നൽകണമെന്നുമാണ് സിപിഎം കീഴ്ഘടകങ്ങൾക്ക് നൽകിയ നിർദേശത്തിലുള്ളത്. ശബരിമല സ്വർണക്കൊള്ള അടക്കമുള്ള വിഷയങ്ങളിൽ എന്ത് മറുപടിയാണ് നൽകേണ്ടതെന്ന നിർദേശവും നൽകുന്നുണ്ട്. ചെറിയ സ്‌ക്വാഡുകളായി വീട് കയറുന്നതാകും ഉചിതം. വീട്ടുകാരുമായി പരിചയമുള്ളവർ സ്‌ക്വാഡിലുണ്ടാവണം. വീടിനകത്ത് കയറി ഇരുന്ന് സംസാരിക്കാൻ ശ്രമിക്കണം. ജനങ്ങളോട് സംയമനം പാലിച്ച് സംസാരിക്കണം. അവർക്ക് പറയാനുള്ളതെല്ലാം കേട്ടതിനുശേഷം മാത്രം മറുപടി പറയണം. തർക്കിക്കാൻ നിൽക്കരുത്. […]









