ലണ്ടൻ: ആഗോള ഇന്റർനെറ്റിൽ നിന്നു സ്ഥിരമായി വേർപെടാൻ ഇറാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. സർക്കാർ അനുമതി ലഭിക്കുന്ന വ്യക്തികൾക്ക് മാത്രമേ ഇനി ആഗോള ഇന്റർനെറ്റ് ഉപയോഗിക്കാൻ അവസരം ഉണ്ടാകൂവെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ഇറാനിലെ ഡിജിറ്റൽ അവകാശ പ്രവർത്തകരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിലാണ് ഇക്കാര്യം വിവരിക്കുന്നത്. ഇറാനിലെ ഇന്റർനെറ്റ് സെൻസർഷിപ്പ് നിരീക്ഷിക്കുന്ന സംഘടനയായ ഫിൽറ്റർവാച്ച് (Filterwatch) പ്രകാരം, അന്താരാഷ്ട്ര ഇന്റർനെറ്റ് പ്രവേശനം ഒരു “സർക്കാർ ആനുകൂല്യമായി” മാറ്റാനുള്ള രഹസ്യ പദ്ധതി പുരോഗമിക്കുകയാണ്. 2026ന് ശേഷം നിയന്ത്രണമില്ലാത്ത ഇന്റർനെറ്റ് പ്രവേശനം പുനഃസ്ഥാപിക്കില്ലെന്ന […]









