
കോഴിക്കോട് കുറ്റ്യാടിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ കുട്ടികളുൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു. കുറ്റ്യാടി, നീലച്ചുകുന്ന്, കുളങ്ങരതാഴ, കരണ്ടോട് എന്നിവിടങ്ങളിലാണ് ഇന്ന് നായയുടെ വിളയാട്ടം നടന്നത്. റോഡിലൂടെ നടന്നുപോയവർക്കും വീട്ടുമുറ്റത്തും വരാന്തയിലും ഇരുന്നവർക്കും നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ഉടൻ തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ റോഡിൽ കളിച്ചുകൊണ്ടിരുന്ന ഒൻപത് വയസ്സുകാരൻ ഐസക് ബിൻ അൻസാറിനെയാണ് നായ ആദ്യം കടിച്ചത്. തുടർന്ന് കുളനടത്താഴയിൽ വീട്ടുമുറ്റത്തുണ്ടായിരുന്ന വടക്കേ പറമ്പത്ത് സൂപ്പിയെയും, നിലച്ചുകുന്ന് ഭാഗത്ത് വെച്ച് വീട്ടു വരാന്തയിലിരിക്കുകയായിരുന്ന നാല് വയസ്സുകാരൻ ഐബക്കിനെയും നായ ആക്രമിച്ചു. ജനവാസ മേഖലകളിൽ ഭീതി പടർത്തിക്കൊണ്ടായിരുന്നു നായയുടെ ഓരോ നീക്കവും.
Also Read: നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചു
ജോലിസ്ഥലത്ത് വെച്ചാണ് സെക്യൂരിറ്റി ജീവനക്കാരനായ സുരേഷ് ബാബുവിന് കടിയേറ്റത്. കൂടാതെ നരിക്കൂട്ടംചാൽ സ്വദേശി സതീശൻ, ഇതര സംസ്ഥാന തൊഴിലാളിയായ അബ്ദുൽ എന്നിവരെ റോഡിൽ വെച്ചും നായ ആക്രമിച്ചു. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും അധികൃതർ അടിയന്തരമായി ഇടപെടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
The post നാടിനെ നടുക്കി തെരുവ് നായ ആക്രമണം; കുട്ടികളുൾപ്പെടെ ഏഴ് പേർക്ക് കടിയേറ്റു appeared first on Express Kerala.









