ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ തവാങ്ങിൽ തണുത്തുറഞ്ഞ തടാകത്തിനു മീതെ നടക്കവെ ഐസ് പാളി അമർന്ന് വീണ് വെള്ളത്തിൽ താഴ്ന്ന് കാണാതായ ഒരു മലയാളിയുടെ കൂടി മൃതദേഹം കണ്ടെത്തി. മലപ്പുറം സ്വദേശി മാധവ് മധുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം രണ്ടായി. മലപ്പുറം സ്വദേശി മാധവ് മധു, കൊല്ലം സ്വദേശി ബിനു പ്രകാശ് എന്നിവരാണ് മരിച്ചത്. ബിനു പ്രകാശിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു . തവാങിലെ സേല പാസിനോട് ചേര്‍ന്നാണ് അപകടം ഉണ്ടായത്. വിനോദ […]









