വാഷിങ്ടൺ: ഇറാന്റെ സുപ്രീം നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ദശകങ്ങളോളം നീണ്ട ഭരണത്തിന് വിരാമം വേണമെന്ന് തുറന്നടിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട അക്രമങ്ങൾക്ക് ട്രംപ് ഉത്തരവാദിയാണെന്ന് ഖമേനി ആരോപിച്ചതിന് പിന്നാലെയാണ് വാഷിങ്ടൺ– ടെഹ്റാൻ തമ്മിലുള്ള വാക്കേറ്റം കടുപ്പമാകുന്നത്. “ഇറാനിൽ പുതിയ നേതൃത്വത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിത്,- ട്രംപ് പറഞ്ഞു. ഖമേനിയുടെ എക്‌സ് അക്കൗണ്ടിലെ തുടർച്ചയായ കടുത്ത കുറിപ്പുകൾക്ക് മറുപടിയായാണ് ട്രംപിന്റെ പുതിയ പരാമർശം. ഖമേനിയുടെ കുറിപ്പുകളിൽ, പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കൊലപാതകത്തിനും അസ്ഥിരതയ്ക്കും യുഎസ് […]









