കൊച്ചി: വർഗീയത പറഞ്ഞ വെള്ളാപ്പള്ളിയെ പൊന്നാട അണിയിച്ച് ആദരിച്ച വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മതേതരത്വത്തെപ്പറ്റി പ്രസംഗിക്കാൻ എളുപ്പമാണ്. എന്നാൽ അത് പറയാനുള്ള അവകാശം മുഖ്യമന്ത്രിക്ക് ഇല്ലെന്നും സതീശൻ കുറ്റപ്പെടുത്തി. സംഘപരിവാറിന് പറവൂരിൽ വോട്ടില്ല. അവരുടെ സഹായമില്ലാതെയാണ് പറവൂരിൽ നല്ല മാർജിനിൽ താൻ ജയിക്കുന്നതെന്നും സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ തോറ്റാലും വർഗീയതയ്ക്ക് എതിരെ പോരാടും. വർഗീയതയോട് പോരാടി മരിച്ചുകിടന്നാലും വീരാളിപ്പട്ട് ധരിച്ചു കിടക്കും. താൻ വെള്ളാപ്പള്ളിയെ ലക്ഷ്യം വച്ചിട്ടില്ല. വർഗീയതയെ ആണ് […]









