തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി ഡബ്ബിങ് ആർടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ഒരു ആരോപണം വൈറലാകുമ്പോൾ ഒരു ജീവിതം മൗനമായി തകരുന്നുവെന്ന് അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. നിരപരാധിക്ക് നീതി കിട്ടണം. ഇതിൽ ഒന്നുപോലും നഷ്ടമായാൽ അത് നീതിയല്ല, സമൂഹത്തിന്റെ പരാജയമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. രണ്ട് പോസ്റ്റുകളായാണ് ഈ വിഷയത്തിൽ ഭാഗ്യലക്ഷ്മി പ്രതികരണം അറിയിച്ചത്. ആദ്യപോസ്റ്റിൽ അവർ വിവാദമായ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇതിൽ ആദ്യത്തെ […]









