ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിക്കെതിരെ ആക്രമണം നടന്നാൽ അത് ഇറാൻ രാഷ്ട്രത്തിനെതിരായ “പൂർണയുദ്ധ പ്രഖ്യാപനമായി” കണക്കാക്കുമെന്ന് ട്രംപിനു മുന്നറിയിപ്പുമായി പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വാക്കേറ്റം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് പ്രതികരണം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ X-ൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു പെസെഷ്‌കിയാൻ മുന്നറിയിപ്പ്. “നമ്മുടെ മഹാനായ നേതാവിനെതിരെയുള്ള ഏതൊരു ആക്രമണവും ഇറാൻ ജനതയ്‌ക്കെതിരായ സമ്പൂർണ യുദ്ധത്തിന് തുല്യമായിരിക്കും,” അദ്ദേഹം കുറിച്ചു. ഇറാനിലെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം യുഎസും അതിന്റെ […]









