കണ്ണൂർ: കണ്ണൂർ തയ്യിൽ ഒന്നരവയസ്സുകാരനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതിവിധി. കേസിൽ ശരണ്യയുടെ ആൺസുഹൃത്തായ രണ്ടാം പ്രതി നിധിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസിൽ ശരണ്യ കുറ്റക്കാരിയാണെന്ന് വിധിച്ചത്. ശരണ്യയ്‌ക്കെതിരെ ശക്തമായ തെളിവുകൾ പ്രോസിക്യൂഷന് ഹാജരാക്കി. കടൽ തീരത്തെ ഉപ്പുവെള്ളത്തിന്റെ അംശം പറ്റിയ ശരണ്യയുടെ വസ്ത്രങ്ങളും ചെരിപ്പുമടക്കമുള്ള തെളിവുകൾ ഹാജരാക്കി. കുഞ്ഞിന് മുലപ്പാൽ നൽകി മണിക്കൂറുകൾക്കുള്ളിലാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. രണ്ടാം പ്രതി […]









