കോഴിക്കോട്: സമൂഹ മാധ്യമങ്ങളിലൂടെ ലൈംഗികാരോപണത്തിനു കാരണമായ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാനം ഭയന്നു യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിയമനടപടിക്കൊരുങ്ങി ബന്ധുക്കൾ. ദൃശ്യം പ്രചരിപ്പിച്ച യുവതിക്കെതിരെ കേസ് നൽകുമെന്ന് ആത്മഹത്യ ചെയ്ത ദീപക്കിന്റെ പിതാവ് മാധ്യമങ്ങളോടു പറഞ്ഞു. തന്റെ മകനു നീതി ലഭിക്കണമെന്നും തന്റെ മകനു സംഭവിച്ചത് മറ്റൊരാൾക്കും ഉണ്ടാവരുതെന്നുമാണ് പിതാവ് പറഞ്ഞത്. അതുപോലെ കണ്ണൂരിൽ പോയി വന്നതിനു ശേഷം മകൻ മാനസിക പ്രയാസത്തിലായിരുന്നെന്നും പിതാവ് പറഞ്ഞു. എന്നാൽ തങ്ങൾ ഈ സംഭവത്തെ കുറിച്ച് അറിയാൻ താമസിച്ചു. അതേസമയം […]









