മലപ്പുറം: പറപ്പൂരിലെ കുളത്തിൽ അമ്മയെയും രണ്ടു മക്കളെയും മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വീണാലുങ്ങൽ സ്വദേശി സൈനബ (40), മക്കളായ ആഷിഖ് (22), ഫാത്തിമ ഫർസീല (16), എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടേകാലോടെ വീടിനു സമീപത്തെ പാടത്തുള്ള കുളത്തിൽ വസ്ത്രം അലക്കാനും കുളിക്കാനുമായി പോയതായിരുന്നു ഇവർ എന്നാണ് വിവരം. അതേസമയം അപകടത്തിൽപ്പെട്ട ഒരാളെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ മറ്റു രണ്ടുപേരും കൂടി മുങ്ങിപ്പോയതാകാമെന്ന് പ്രാഥമിക നിഗമനം. വൈകിട്ട് നാലരയോടെ കുളത്തിനു സമീപത്തുകൂടി പോയ ഒരു ഇതര സംസ്ഥാന […]









