തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരന്റെ കൊലപാതകത്തില്‍ അമ്മയുടെ നിര്‍ണായക മൊഴി. കുഞ്ഞിന്റെ അച്ഛന്‍ ഷിജിന്‍ കൊടുംക്രിമിനലാണെന്നും ഭാര്യയുമായുള്ള ശാരീരീക ബന്ധത്തിനിടെ കുഞ്ഞ് ഉണര്‍ന്ന് കരഞ്ഞതോടെ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും ഷിജിന്റെ ഭാര്യ കൃഷ്ണപ്രിയ രഹസ്യമൊഴി നല്‍കിയതായി പൊലീസ് പറയുന്നു. കേസില്‍ കൃഷ്ണപ്രിയയുടെ രഹസ്യമൊഴി നിര്‍ണായകമായിരിക്കുകയാണ്. പല സത്രീകളുമായുള്ള ശാരീരിക ബന്ധത്തിനും സെക്‌സ് ചാറ്റിനും താന്‍ തടസ്സം നിന്നതിന്റെ പകയും ഷിജിന്‍ കുഞ്ഞിനോട് തീര്‍ക്കുകയായിരുന്നുവെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു. സംഭവ ദിവസം രാത്രി ഭാര്യയുമായുള്ള ബന്ധത്തിനിടെ കുഞ്ഞ് ഉണര്‍ന്ന് കരഞ്ഞു. […]







