ധാക്ക: ബംഗ്ലദേശിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം. ഗാരേജിൽ ഉറങ്ങുകയായിരുന്ന ഹിന്ദു സമുദായാംഗമായ യുവാവിനെ അജ്ഞാതർ ജീവനോടെ ചുട്ടുകൊന്നു. നർസിംഗ്ഡി എന്ന പട്ടണത്തിലാണു സംഭവം. കുമില്ല സ്വദേശിയായ ചഞ്ചൽ ചന്ദ്രയാണ് (25) കൊല്ലപ്പെട്ടത്. ഖനാബാരി മോസ്‌ക് മാർക്കറ്റ് ഏരിയയിലെ ഗാരേജിലാണ് ചഞ്ചൽ ചന്ദ്ര ജോലി ചെയ്തിരുന്നത്. വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞെത്തി ഉറങ്ങാൻപോയ യുവാവിനെ അജ്ഞാതർ കൊലപ്പെടുത്തുകയായിരുന്നു. അക്രമികൾ കടയുടെ ഷട്ടറിൽ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. തീ കണ്ടയുടനെ നാട്ടുകാർ അഗ്നിശമന സേനയെ വിളിച്ചു. നർസിംഗ്ഡി അഗ്നിശമന സേന […]








