Monday, April 27, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home LIFE STYLE

Republic Day Wishes in Malayalam: ‘പൗരരാണ് ശക്തി, സുസജ്ജ ജനതയാണ് കാന്തി, സാര്‍ഥകമാക്കാം തുല്യനീതി’ പ്രിയപ്പെട്ടവര്‍ക്ക് നേരാം റിപ്പബ്ലിക്ക് ദിനാശംസകള്‍

by KP Sabin
January 25, 2026
in LIFE STYLE
republic-day-wishes-in-malayalam:-‘പൗരരാണ്-ശക്തി,-സുസജ്ജ-ജനതയാണ്-കാന്തി,-സാര്‍ഥകമാക്കാം-തുല്യനീതി’-പ്രിയപ്പെട്ടവര്‍ക്ക്-നേരാം-റിപ്പബ്ലിക്ക്-ദിനാശംസകള്‍

Republic Day Wishes in Malayalam: ‘പൗരരാണ് ശക്തി, സുസജ്ജ ജനതയാണ് കാന്തി, സാര്‍ഥകമാക്കാം തുല്യനീതി’ പ്രിയപ്പെട്ടവര്‍ക്ക് നേരാം റിപ്പബ്ലിക്ക് ദിനാശംസകള്‍

happy republic day wishes in malayalam-heartfelt republic dinashamsakal quotes-messages and greetings to share with loved ones

സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും മൂല്യവത്തായി ഉദ്ഘോഷിക്കേണ്ട സുവര്‍ണ നാളാണ് റിപ്പബ്ലിക്ക് ദിനം. തുല്യനീതിയിലേക്ക് വെളിച്ചം പ്രസരിപ്പിക്കുന്നതാണ് ഭാരതത്തിന്റെ ഭരണഘടന. രാജ്യത്ത് ഭരണഘടന സാക്ഷാത്കരിക്കപ്പെട്ടതിന്റെ 77ാം വാര്‍ഷികത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് ദേശസ്നഹനിറവില്‍ നേരാം റിപ്പബ്ലിക്ക് ദിനാശംസകള്‍…

  • നല്ല നാളേയ്ക്കായുള്ള സുവര്‍ണരേഖയാണ് ഭരണഘടന, നീതി പുലരാനുള്ള ആശയാദര്‍ശങ്ങള്‍ക്ക് മൂര്‍ച്ചയേറ്റാം, നല്ല പൗരരായി തുടരാം, റിപ്പബ്ലിക്ക് ദിനാശംസകള്‍
  • പൂര്‍വസൂരികളുടെ ത്യാഗനിര്‍ഭര പോരാട്ടങ്ങളാണ് സ്വാതന്ത്ര്യം നേടിത്തന്നത്. അവരുയര്‍ത്തിയ ജനാധിപത്യ മൂല്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഒരൊറ്റ മനസ്സോടെ ചുവടുവയ്ക്കാം, ജയ്ഹിന്ദ്
  • സ്വാതന്ത്ര്യത്തിന്റെ വെളിച്ചവും ജനാധിപത്യത്തിന്റെ വായുവും പ്രസരിപ്പിക്കുന്നതാണ് നമ്മുടെ ഭരണഘടന. ചൈതന്യവത്തായ അതിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാം, സുശക്ത ഭാരതം സാക്ഷാത്കരിക്കാം, റിപ്പബ്ലിക്ക് ദിനാശംസകള്‍
  • ബഹുസ്വരതയാണ് ഭാരത മുഖമുദ്ര, നാനാത്വത്തില്‍ ഏകത്വമാണ് ദര്‍ശനം, ഒരൊറ്റ ജനതയായി സാഹോദര്യത്തോടെ തുടരാം, ജയ്ഹിന്ദ്
  • ദരിദ്രന്റെ കണ്ണീരുകാണാത്ത രാജ്യം നരകതുല്യമാണ്, ഉഴലുന്നവര്‍ക്ക് ഊന്നുവടിയാകാം, മികച്ചൊരിന്ത്യ കെട്ടിപ്പടുക്കാം, ജയ്ഹിന്ദ്

  • മതം കൊണ്ട് മുറിവേല്‍പ്പിക്കരുത്, ജാതി കൊണ്ട് കണ്ണീരുവീഴ്ത്തരുത്, തുല്യനീതി സാര്‍ഥകമാകുമ്പോള്‍ രാജ്യം സ്നേഹസമ്പന്നമാകും, റിപ്പബ്ലിക്ക് ദിനാശംസകള്‍

  • പൗരരാണ് ശക്തി, സുസജ്ജ ജനതയാണ് കാന്തി, നന്‍മയോടെ തുടരാം, രാജ്യഭാവി ഭദ്രമാക്കാം, ജയ്ഹിന്ദ്
  • രാജ്യത്തെ രൂപപ്പെടുത്തിയ ദര്‍ശനത്തിന്റെ സ്മൃതിദിനമാണ് റിപ്പബ്ലിക് ദിനം. ഭരണഘടനാ ശില്‍പ്പികളെ ആദരിക്കാം, അവരുടെ സ്വപ്നങ്ങള്‍ക്ക് ചിറകേകാം, ജയ്ഹിന്ദ്
  • സ്വാതന്ത്ര്യം, സമത്വം, നീതി എന്നിവ ഉദ്ഘോഷിക്കുന്ന ഭാരതത്തിന്റെ മഹത്തായ ഭരണഘടനയും അതിന്റ മൂല്യങ്ങളും എന്നും ഉയര്‍ത്തിപ്പിടിക്കാം. തുല്യനീതി സാക്ഷാത്കരിക്കപ്പെടുന്ന ഇന്ത്യ കെട്ടിപ്പടുക്കാം, റിപ്പബ്ലിക്ക് ദിനാശംസകള്‍

  • ഒരേയൊരിന്ത്യ, ഒരൊറ്റ ജനത – സുശക്ത ഭാരതമായ്, സുസജ്ജ രാജ്യമായ് തുടരാം എന്നെന്നും, ജയ്ഹിന്ദ്

  • ജാതിമത വര്‍ണവര്‍ഗലിംഗ ഭേദങ്ങളിലാതെ ഒരൊറ്റ ജനതയായി രാജ്യപുരോഗതി സാര്‍ഥകമാക്കാം, തുല്യനീതിയിലേക്ക് ചുവടുവയ്ക്കാം, റിപ്പബ്ലിക്ക് ദിനാശംസകള്‍
  • ജനാധിപത്യമാണ് രാജ്യത്തിന്റെ ജീവവായു, ബഹുസ്വരതയാണ് വെളിച്ചം, ഉയര്‍ത്തിപ്പിടിക്കാം ഉള്‍ക്കൊള്ളലിന്റെ രാഷ്ട്രീയം, ജയ്ഹിന്ദ്
  • തുല്യനീതിയാണ് പുരോഗതി, സാഹോദര്യമാണ് ഐക്യത്തിന്റെ കാതല്‍, വളര്‍ച്ചയിലേക്ക് ചുവടൂന്നാം ഒരൊറ്റ ജനതയായ്, റിപ്പബ്ലിക്ക് ദിനാശംസകള്‍
  • സ്വാതന്ത്ര്യ സമരയോദ്ധാക്കളുടെ ആത്മാര്‍പ്പണത്തിന്റെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം, അവര്‍ കൊളുത്തിയ വെളിച്ചം കെടാതെ കാക്കാം, ജയ്ഹിന്ദ്
  • വെളിച്ചമാണ് സ്വാതന്ത്ര്യം, തുല്യതയാണ് നീതി, തരംതിരിവുകളില്ലാത്ത നല്ല നാളെകളുണ്ടാകട്ടെ, റിപ്പബ്ലിക്ക് ദിനാശംസകള്‍

  • അവകാശം മാത്രമല്ല സ്വാതന്ത്ര്യം, ഉത്തരവാദിത്വവുമാണ്, അത് ജാഗ്രതയോടെ വിനിയോഗിക്കുമ്പോഴാണ് ജനാധിപത്യത്തിന് കരുത്തും കാന്തിയുമേറുക, റിപ്പബ്ലിക്ക് ദിനാശംസകള്‍

Also Read: Republic Day Speech in Malayalam: ‘ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കാം, നീതി സാര്‍ഥകമാക്കാം’ ; റിപ്പബ്ലിക്ക് ദിനത്തില്‍ അവതരിപ്പിക്കാന്‍ പ്രസംഗം ഇങ്ങനെ

  • രാജ്യത്തിന്റെ ആത്മാവാണ് ഭരണഘടന, മങ്ങലേല്‍ക്കാതെ കാക്കാം അതെന്നും സ്നൈഹൈക്യത്തിലൂടെ, ജയ്ഹിന്ദ്
  • ജനാധിപത്യത്തിന്റെ നെടുംതൂണാണ് ഭരണഘടന. ശക്തിചൈതന്യങ്ങളോടെ അതിനെ സംരക്ഷിക്കാം. ഭരണഘടനയുടെ കാവലാളാകാം, റിപ്പബ്ലിക്ക് ദിനാശംസകള്‍
  • ഏകീകൃതവും നീതിയുക്തവുമായ രാജ്യം വിഭാവനം ചെയ്തവരുടെ സ്വപ്നങ്ങളാണ് നമ്മുടെ ഭരണഘടന പ്രതിഫലിപ്പിക്കുന്നത്. അതിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ജാഗ്രതയോടെ തുടരാം, റിപ്പബ്ലിക്ക് ദിനാശംസകള്‍

  • വീണുപോകുന്നവരെ ചേര്‍ത്തുപിടിക്കാം, രാജ്യലക്ഷ്യങ്ങള്‍ നിറവേറ്റാം…റിപ്പബ്ലിക്ക് ദിനാശംസകള്‍

റിപ്പബ്ലിക്ക് ദിനം

1950 ജനുവരി 26-നാണ് നമ്മുടെ ഭരണഘടന നിലവില്‍ വന്നത്. ഇതിന്റെ സ്മരണാര്‍ഥമാണ് എല്ലാ വര്‍ഷവും ഈ ദിവസം റിപ്പബ്ലിക്ക് ദിനമായി രാജ്യം അഭിമാനപൂര്‍വം ആഘോഷിക്കുന്നത്.

ഇന്ത്യ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി നിലകൊള്ളുമെന്ന ആശയമാണ് ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നത്. ഡോ. ബി.ആര്‍.അംബേദ്കറാണ് നമ്മുടെ മഹത്തായ ഭരണഘടനയുടെ ശില്‍പ്പി. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയില്‍ അധിഷ്ഠിതമാണ് നമ്മുടെ ഭരണഘടന.

രാജ്യത്തിന്റെ വൈവിധ്യങ്ങളെയും ബഹുസ്വരതയെയും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നു. നാനാത്വത്തില്‍ ഏകത്വമെന്ന ആദര്‍ശം അത് അടിവരയിടുന്നു. ഏകോദര സഹോദരങ്ങളായി തുല്യതയോടെ ജീവിക്കാന്‍ ഭരണഘടന നമ്മോട് ആഹ്വാനം ചെയ്യുന്നു.

ShareSendTweet

Related Posts

horoscope-april-27:-ഇന്നത്തെ-രാശിഫലം:-2026-ഏപ്രിൽ-27-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

Horoscope April 27: ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 27 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

April 27, 2026
daily-horoscope-april-26:-ഇന്നത്തെ-രാശിഫലം:-2026-ഏപ്രിൽ-26-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

Daily Horoscope April 26: ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 26 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

April 26, 2026
air-conditioning-health-risks:-എയർ-കണ്ടീഷൻ-അധികമായി-ഉപയോഗിക്കുന്നുണ്ടോ?-ശരീര-പ്രതിരോധശേഷിയിൽ-എന്തൊക്കെ-മാറ്റങ്ങൾ-ഉണ്ടാകും-എന്നറിയാം
LIFE STYLE

Air Conditioning Health Risks: എയർ കണ്ടീഷൻ അധികമായി ഉപയോഗിക്കുന്നുണ്ടോ? ശരീര പ്രതിരോധശേഷിയിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകും എന്നറിയാം

April 25, 2026
daily-horoscope-april-25:-ഇന്നത്തെ-രാശിഫലം:-2026-ഏപ്രിൽ-25-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

Daily Horoscope April 25: ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 25 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

April 25, 2026
horoscope-april-24:-ഇന്നത്തെ-രാശിഫലം:-2026-ഏപ്രിൽ-24-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

Horoscope April 24: ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 24 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

April 24, 2026
ac-maintenance:-വീട്ടില്‍-എസിയുണ്ടോ,-ഈ-10-കാര്യങ്ങള്‍-മനസ്സിലുണ്ടോ-?-;-അപകടമൊഴിവാക്കാന്‍-നിര്‍ബന്ധമായും-അറിഞ്ഞിരിക്കേണ്ടത്
LIFE STYLE

AC Maintenance: വീട്ടില്‍ എസിയുണ്ടോ, ഈ 10 കാര്യങ്ങള്‍ മനസ്സിലുണ്ടോ ? ; അപകടമൊഴിവാക്കാന്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടത്

April 23, 2026
Next Post
republic-day-wishes-images-in-malayalam:-‘തുല്യനീതിയിലേക്ക്-വെളിച്ചം-പടരട്ടെ-എക്കാലവും’-;-പ്രിയപ്പെട്ടവര്‍ക്ക്-നേരാം-റിപ്പബ്ലിക്ക്-ദിനാശംസകള്‍​

Republic Day Wishes Images in Malayalam: 'തുല്യനീതിയിലേക്ക് വെളിച്ചം പടരട്ടെ എക്കാലവും' ; പ്രിയപ്പെട്ടവര്‍ക്ക് നേരാം റിപ്പബ്ലിക്ക് ദിനാശംസകള്‍​

ബം​ഗ്ലാദേശിൽ-വീണ്ടും-ആൾക്കൂട്ട-കൊലപാതകം,-ഉറങ്ങിക്കിടന്ന-ഹിന്ദു-യുവാവിനെ-ജീവനോടെ-ചുട്ടുകൊന്നു,-ക്രൂര-കൊലപാതകം-യുവാവുണ്ടായിരുന്ന-​ഗാരേജ്-അടക്കം-തീയിട്ട്-കത്തിച്ച്!!-ആസൂത്രിത-കൊലപാതകമെന്ന്-ദൃക്സാക്ഷികൾ

ബം​ഗ്ലാദേശിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം, ഉറങ്ങിക്കിടന്ന ഹിന്ദു യുവാവിനെ ജീവനോടെ ചുട്ടുകൊന്നു, ക്രൂര കൊലപാതകം യുവാവുണ്ടായിരുന്ന ​ഗാരേജ് അടക്കം തീയിട്ട് കത്തിച്ച്!! ആസൂത്രിത കൊലപാതകമെന്ന് ദൃക്സാക്ഷികൾ

അമേരിക്കൻ-ആയുധപ്പുരയിലുള്ളത്-ലോകം-ഭയക്കുന്ന-ഈ-7-സൈനിക-യൂണിറ്റുകൾ!-എന്നിട്ടും-പേർഷ്യൻ-പുലികളെ-തൊട്ടാൽ-കൈപൊള്ളുമെന്ന്-ട്രംപിന്-ഭയം

അമേരിക്കൻ ആയുധപ്പുരയിലുള്ളത് ലോകം ഭയക്കുന്ന ഈ 7 സൈനിക യൂണിറ്റുകൾ! എന്നിട്ടും പേർഷ്യൻ പുലികളെ തൊട്ടാൽ കൈപൊള്ളുമെന്ന് ട്രംപിന് ഭയം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘ജയിലിലേക്ക് വരൂ, ഒരു ദിവസത്തെ തടവുജീവിതം ആസ്വദിക്കൂ’; കൗതുകം നിറക്കുന്ന ഹൈദരാബാദിലെ ‘ഫീൽ ദ ജയിൽ’ പദ്ധതി ഏപ്രിൽ 28 മുതൽ
  • അച്ഛനമ്മമാരെ ഉടൻ അറസ്റ്റ് ചെയ്യണം! 12 വയസ്സുകാരൻ ഓടിക്കുന്ന സ്കൂട്ടറിൽ ആറ് കുട്ടികൾ
  • റേറ്റിംഗ് കൂട്ടാൻ വെടിവയ്പ്പ് നാടകം? അമേരിക്കയെ നാണം കെടുത്തി ഇറാന്റെ ആനിമേഷൻ പ്രഹരം
  • കളിക്കുന്നതിനിടെ നാലര വയസുകാരിക്ക് പാമ്പ് കടിയേറ്റു, കുട്ടി​ ​ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജ് ഐസിയുവിൽ!! സംസ്ഥാനത്ത് ഇന്ന് പാമ്പിന്റെ കടിയേറ്റത് എട്ടുപേർക്ക്, ഉ​ഗ്ര വിഷമുള്ള ആറ് പാമ്പുകളെ പിടികൂടി
  • ഫ്ലാറ്റിനടിയിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ ഹെഡ്ലൈറ്റിനുള്ളിൽ നിന്ന് എന്തോ ചീറ്റുന്ന ശബ്ദം, നോക്കിയപ്പോൾ മൂർഖൻ പാമ്പ്

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.