തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ അവസാന സമ്മേളനം ആരംഭം തന്നെ കലുഷിതം. ഗവർണർ രാജേന്ദ്ര ആർലേക്കർ നയപ്രഖ്യാപന പ്രസംഗം നടത്തിയതോടെ സഭയിൽ മുറുമുറുപ്പുകൾ ഉയർന്നു. പ്രസംഗശേഷം ഗവർണ്ണർ നിയമസഭയിൽ നിന്നിറങ്ങിയതിനു പിന്നാലെ, മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനത്തിൽ ഗവർണർ ഒഴിവാക്കലുകളും തിരുത്തലുകളും വരുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിന്നാലെ തിരുത്തിയതും വെട്ടിയതുമായ ഭാഗങ്ങൾ മുഖ്യമന്ത്രി വായിക്കുകയും ചെയ്തു. കേന്ദ്ര സർക്കാരിനെതിരെയുള്ള വിമർശനങ്ങളാണ് ഗവർണർ തന്റെ പ്രസംഗത്തിൽനിന്ന് വെട്ടിമാറ്റിയത്. ഗവർണർ രാജേന്ദ്ര ആർലേക്കറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗമായിരുന്നു ഇത്. മുമ്പ് ആരിഫ് […]









