കണ്ണൂർ: കണ്ണൂർ കണ്ണാടിപറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്രമഹോത്സവത്തിന്റെ ഭാഗമായി നടത്തിയ ഗാനമേളയ്ക്കിടെ ഗണഗീതം പാടിയത് നിർത്തിച്ച് സിപിഎം പ്രവർത്തകർ. തൃശ്ശൂരിൽ നിന്നുള്ള ഗായകസംഘമാണ് ഗണഗീതം പാടിയത്. ‘പരമ പവിത്രമതാമീ മണ്ണിൽ ‘ എന്നുതുടങ്ങുന്ന ഗാനമാണ് സംഘം ആലപിച്ചത്. പാട്ടുതുടങ്ങിയ ഉടൻ സിപിഎം പ്രവർത്തകർ സ്റ്റേജില്ക്ക് കയറി. അതോടെ ഉന്തും തള്ളുമായി. അങ്ങനെ പാട്ട് നിർത്തുകയാണുണ്ടായത്. ഗാനമേളയ്ക്കിടെ സംഘപരിവാർ വേദികളിൽ ആലപിക്കാറുള്ള ഗണഗീതം പാടിയതാണ് തർക്കത്തിന് കാരണം. ഇതോടെ സിപിഎം പ്രവർത്തകർ സ്റ്റേജിൽ കയറി പാട്ട് തടയുകയും പാടുന്നത് […]









