മലപ്പുറം: കാസർകോട്ടും മലപ്പുറത്തും ജയിച്ചവരെ നോക്കിയാൽ വർഗീയ ധ്രുവീകരണം അറിയാമെന്ന മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിനെതിരെ മലപ്പുറം ഡിസിസി പ്രസിഡന്റ് വിഎസ് ജോയ്. മലപ്പുറത്തെ യുഡിഎഫ് ജനപ്രതിനിധികളിൽ അമുസ്‌ലിങ്ങളുടെ കണക്കുൾപ്പെടെ പറഞ്ഞാണ് വിഎസ് ജോയ് ഫേസ്ബുക്കിലൂടെ സജി ചെറിയാനെതിരെ വിമർശനമുന്നയിച്ചത്. മതേതരത്വം സംരക്ഷിക്കുന്ന ഇന്ത്യൻ ഭരണഘടനയെ കുന്തവും കുടചക്രവുമായി കാണുന്ന സജി ചെറിയാൻ മതേതരത്വം പൂത്തുലയുന്ന മലപ്പുറത്തെ ആക്ഷേപിക്കുന്നതിൽ ഒട്ടും അത്ഭുതമില്ലെന്ന് ജോയി കുറിക്കുന്നു. അതുപോലെ ചാണകക്കുഴിയിൽ വീണുപോയാൽ പിന്നെ ചന്ദന സുഗന്ധം പ്രതീക്ഷിക്കേണ്ടതില്ലെന്നും വിഎസ് […]









